ഇന്നലെ കേരളത്തിൽ ഉണ്ടായ കോമഡി സംഭവമാണ്.കൃത്യമായി പറഞ്ഞാൽ കൊല്ലത്ത്. പീഢന വീരൻ ചെന്താരക എംഎൽഎയുള്ള നാട്ടിൽ. പോലീസ് കയ്യേറ്റം ചെയ്തെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട സിപിഎം ലോക്കൽ സെക്രട്ടറി മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോൾ ചിലർ ചാടി വീഴുന്നു. പാർട്ടി വിലക്കുണ്ട്, പാർട്ടി വിലക്കുണ്ട് എന്ന് ജപിച്ചു കൊണ്ടാണ് ഒരു സംഘം വന്നത്. ലെൻസിന് മുൻപിൽ കുണ്ടി വച്ച് നിൽക്കുന്നു ചിലർ. ചിലർ ലെൻസ് പൊത്തുന്നു. എന്തിന്? ലോക്കൽ സെക്രട്ടറി സംസാരിക്കുന്നത് ഷൂട്ട് ചെയ്യാതിരിക്കാൻ വേണ്ടി. അല്ലാതെന്തിന്? തങ്ങൾ സിപിഎം പാർട്ടി പ്രവർത്തകരാണെന്നും ലോക്കൽ സെക്രട്ടറി സംസാരിക്കുന്നതിന് വിലക്കുണ്ടെന്നും പറഞ്ഞാണ് ലെൻസിന് മുന്നിൽ പൃഷ്ടവും കൈയും വച്ച് മറയ്ക്കാൻ ശ്രമിച്ചത്. കൊല്ലം നെടുമ്പന ലോക്കൽ സെക്രട്ടറി സജീവനെയാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് പാർട്ടി പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന കോമഡിക്കൂട്ടം വന്നത്. എന്തായലും ബലംപ്രയോഗിച്ച് സംസാരം വിലക്കി.
കഴിഞ്ഞ ദിവസം കൊല്ലം കണ്ണനെല്ലൂർ സിഐക്കെതിരെയാണ് സജീവൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. മധ്യസ്ഥ ചർച്ചയ്ക്കെത്തിയപ്പോൾ പോലീസ് ഉപദ്രവിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഒരു കേസിൻ്റെ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ തന്നെ സിഐ കാരണമില്ലാതെ ഉപദ്രവിച്ചുവെന്ന് സജീവ് പറയുന്നു. ഈ മാസം നാലിനായിരുന്നു സംഭവം. പാർട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിൻ്റെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്‌താൽ കുഴപ്പമില്ലെന്നും ലോക്കൽ സെക്രട്ടറി കുറിച്ചു. മർദന പരാതി ചാത്തന്നൂർ എസിപിക്ക് നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ വിഷയത്തിൽ മാധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ സംസാരിക്കുന്നതിനിടെയാണ് പാർട്ടി പ്രവർത്തകർ സജീവനെ വിലക്കിയത്. ക്യാമറ മറയ്ക്കാനും പ്രവർത്തകർ ശ്രമിച്ചു. പറഞ്ഞത് മതിയെന്നും ആരും ഇനി വീഡിയോ ഓണാക്കരുതെന്നും പറഞ്ഞ പ്രവർത്തകർ സജീവനോട് ഇനി സംസാരിക്കരുതെന്നും പറഞ്ഞു. ഇത് പാർട്ടിയുടെ തീരുമാനമാണെന്നു പറഞ്ഞായിരുന്നു വിലക്ക്.
Party goons have come out with a drill to save the government's honor. Local Secretary, don't be silent. You heard that the party is banned....